Skip to main content

വാഹന ലേലം

തൃശ്ശൂർ എക്സൈസ് ഡിവിഷനിൽ വിവിധ അബ്കാരി/ എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ട സർക്കാരിലേക്ക് കണ്ടുകെട്ടിയതും എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ആയി സൂക്ഷിച്ചു വരുന്നതുമായ വിവിധ വാഹനങ്ങൾ ലേലം ചെയ്യുന്നു. ബൈക്ക് (22), സ്കൂട്ടർ (24), കാർ (4), ഓട്ടോറിക്ഷ (മൂന്ന്), മഹിന്ദ്ര ബൊലേറോ പിക്ക്അപ്പ് (മൂന്ന്) എന്നിങ്ങനെ ആകെ 56 വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കോൺഫറൻസ് ഹാളിൽ (Annex-1) വെച്ച് ഓഗസ്റ്റ് 19ന് രാവിലെ പത്ത് മണിക്കാണ് ലേലം നടത്തുക. നിബന്ധനകളും വാഹന വിവരങ്ങളും തൃശൂർ എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും തൃശൂർ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളിൽ കൂടാതെ keralaexcise.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ വാഹനത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ, രജിസ്റ്റർ നമ്പർ, എഞ്ചിൻ നമ്പർ, ചേസ്സിസ് നമ്പർ മുതലായവ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ഫോൺ : 0487 2361237.

date