Skip to main content

ഡിജിറ്റലാകാൻ മറ്റത്തൂർ എൽ പി സ്കൂളിൽ ഡീപ് പദ്ധതി

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് വാർഷിക പദ്ധതിയുടെ ഭാഗമായി കൊടകര ബി.ആർ.സി പരിധിയിലെ ജി.എൽ.പി.എസ് മറ്റത്തൂർ വിദ്യാലയത്തിൽ നടപ്പാക്കിയ ഡീപ് പദ്ധതി ആരംഭിച്ചു.   മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഉദ്ഘാടനം നിർവഹിച്ചു.

ഡിജിറ്റൽ സൗകര്യങ്ങൾ പ്രീ പ്രൈമറി തലത്തിൽ ഉള്ള വിദ്യാർത്ഥികൾക്ക് കൂടി നൽകുന്ന പദ്ധതിയാണ് ഡീപ്. 50,000 രൂപ ചെലവിൽ കുട്ടികൾക്കായി ക്ലാസിൽ സ്മാർട്ട് ടി.വി, ടാബ്ലറ്റ്, ശബ്ദ സംവിധാനം, വോയിസ് റെക്കോർഡർ, പെൻഡ്രൈവ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നൽകിയത്. കൊടകര ബി.ആർ.സിയിലെ സി.ആർ.സി കെ.കെ സൗമ്യ പദ്ധതി വിശദീകരണം നടത്തി.

പി.ടി.എ പ്രസിഡന്റ് ടി.ആർ രാഗേഷ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈബി സജി, ഗ്രാമപഞ്ചായത്തംഗം ഷൈനി ബാബു, സ്കൂൾ പ്രധാന അധ്യാപിക ടി.എം ശകുന്തള, എം.പി.ടി.എ പ്രസിഡന്റ് സ്വാതി സനീഷ്, എസ്.എം.സി ചെയർപേഴ്സൺ ഷിബി സുബ്രഹ്മണ്യൻ, പ്രീപ്രൈമറി അധ്യാപിക എം.എസ് ചിന്താമണി തുടങ്ങിയവർ സംസാരിച്ചു.

 

date