Post Category
ജില്ലാതല സിവിൽ സർവീസസ് ടൂർണമെന്റ്
2025-2026 വർഷത്തെ ജില്ലാതല സിവിൽ സർവീസസ് ടൂർണമെന്റ് 2025 ഓഗസ്റ്റ് അഞ്ച്, ആറ് തിയതികളിലായി ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സ്, തോപ്പ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നടത്തുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. അത്‌ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്‌ബോൾ, ടേബിൾ ടെന്നീസ്, സ്വിമ്മിംഗ്, വോളിബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ്‌ലിഫ്റ്റിംഗ് & ബെസ്റ്റ് ഫിസിക്ക്, കബഡി, ചെസ്സ്, ഹോക്കി, കാരംസ്, ഖോ-ഖോ, ലോൺ ടെന്നീസ്, യോഗ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. മത്സരങ്ങളിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ 200 രൂപ എൻട്രി ഫീസ് അടയ്ക്കണം. പങ്കെടുക്കുവാൻ താത്പര്യമുള്ള സർക്കാർ ജീവനക്കാർ ഓഗസ്റ്റ് രണ്ടിന് അഞ്ച് മണിക്ക് മുമ്പായി തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ എലിജിബിലിറ്റി ഫോം സമർപ്പിക്കണം. ഫോൺ - 0487 2332099, 8547352799
date
- Log in to post comments