Skip to main content

അക്ഷര വെളിച്ചം'ഓറിയന്റേഷന്‍ ക്ലാസ് നടത്തി

കാസര്‍കോട് ചട്ടംചാല്‍ എം.ഐ.സി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും ജില്ല സാക്ഷരത മിഷനും ചേര്‍ന്ന്'അക്ഷര വെളിച്ചം'ഓറിയന്റേഷന്‍ ക്ലാസ് നടത്തി. പ്രിന്‍സിപ്പാള്‍ എം.കെ ദീപ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം നെഹ്‌റു കോളേജ് അസിസ്റ്റന്റ് പ്രൊഫസറും എന്‍.എസ്.എസ് ജില്ലാ കോഡിനേറ്ററുമായ ഡോ: കെ വി വിനീഷ് കുമാര്‍ നിര്‍വഹിച്ചു.  ദേശീയ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി.എന്‍ ബാബു അവതരിപ്പിച്ചു. ഓണ്‍ലൈന്‍ സര്‍വ്വേ പരിശീലനത്തില്‍ അസി.പ്രൊഫസര്‍ കെ.രാധ ക്ലാസ്സ് എടുത്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ മുഖ്യാതിഥിയായി. അക്കാദമിക് കോഡിനേറ്റര്‍ ഫിറോസ് ഹുദവി, വൈസ് പ്രിന്‍സിപ്പാള്‍ എ.എം തോമസ്, ജില്ലാ സാക്ഷരതാ സമിതി അംഗം വിജയന്‍ മാസ്റ്റര്‍, പ്രേരക്ക് തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു. അന്‍പതില്‍പരം എന്‍.എസ.്എസ് വിദ്യാര്‍ത്ഥികള്‍ സന്നദ്ധ അദ്ധ്യാപകര്‍ ആകാനുള്ള തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു.

date