Post Category
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വനിതാ സെമിനാര്‍ സംഘടിപ്പിച്ചു
കേരള വനിതാ കമ്മീഷനും പരപ്പ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പരപ്പയില്‍ വനിതാ സെമിനാര്‍ സംഘടിപ്പിച്ചു. വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. എം. ലക്ഷ്മി. അധ്യക്ഷത വഹിച്ചു. സ്ത്രീ സ്വാതന്ത്ര്യം കേരളീയ സമൂഹത്തില്‍ എന്ന വിഷയത്തില്‍ മനോജ് പട്ടാന്നൂര്‍ വിഷയാവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രജനി കൃഷ്ണന്‍, എം.പദ്മ കുമാരി, ബ്ലോക്ക് അംഗം സി.രേഖ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ബിജുകുമാര്‍ കെ.ജി സ്വാഗതവും സി.ഡി.പി.ഒ എന്‍.പി സഫിയ നന്ദിയും പറഞ്ഞു.
date
- Log in to post comments