സ്പോട്ട് അഡ്മിഷന്‍ 31ന്
കാസര്‍കോട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് പെരിയയിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒന്നാം വര്‍ഷ ക്‌ളാസുകളിലെ ഒഴിവുകളിലേക്ക് പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷന്‍ കോളേജില്‍ ജൂലൈ 31ന് രാവിലെ 10.30ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും നിലവില്‍ പ്രവേശനം ലഭിച്ച ബ്രാഞ്ച്, സ്ഥാപനം മാറാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രവേശനത്തിനുള്ള അപേക്ഷ പുതുതായി സമര്‍പ്പിച്ചവര്‍ക്കും അഡ്മിഷനില്‍ പങ്കെടുക്കാം. പുതുതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനത്തിന് വരുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് ഫീസ് ഇളവ് ലഭിക്കും.
നിലവില്‍ പ്രവേശനം ലഭിച്ചവര്‍ ബ്രാഞ്ച് മാറ്റത്തിനോ സ്ഥാപന മാറ്റത്തിനോ പങ്കെടുക്കുന്നെങ്കില്‍ ഫീസടച്ച രസീതിയും അഡ്മിഷന്‍ സ്ലിപ്പും ഹാജരാക്കണം. ഫോണ്‍- 0467 2234020, 7561083597, 9446168969.
- Log in to post comments