Skip to main content
..

സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം

 

വെസ്റ്റ് കൊല്ലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടസമുച്ചയവും നവീകരിച്ചകവാടത്തിന്റെയും ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
 എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1.68 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ച് കവാടവും നവീകരിച്ചു. രണ്ടുനിലകളിലായി 7700 ചതുരശ്രയടിയിലാണ് കെട്ടിടം. ആറ് ക്ലാസ്മുറികള്‍, ഓഫീസ് - സ്റ്റാഫ് റൂമുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറിസൗകര്യങ്ങള്‍ എന്നിവയുണ്ട്.  കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് സമിതി അധ്യക്ഷ എസ്. സവിതാദേവി അധ്യക്ഷയായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date