മസ്റ്ററിംഗ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കിലേക്ക്: സംസ്ഥാനതല ഉദ്ഘാടനം 30 ന്
സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവരുടെ മസ്റ്ററിംഗ് ജീവന്‍രേഖ സംവിധാനം വഴി ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കും. ആന്റണി രാജു എം.എല്‍.എ അധ്യക്ഷനാകും. മസ്റ്ററിംഗ് ജീവന്‍രേഖ സംവിധാനം വഴി ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നതിലൂടെ നിലവില്‍ പെന്‍ഷന്‍കാര്‍ വര്‍ഷം തോറും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തന്നെ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിംഗ് നടത്താം.
ബോര്‍ഡിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഇ-ഓഫീസിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഏറ്റവും മുതിര്‍ന്ന പെന്‍ഷണറെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ആദരിക്കും. ചടങ്ങില്‍ സഹകാരികളും ട്രേഡ് യൂണിയന്‍ നേതാക്കളും സഹകരണ പെന്‍ഷന്‍കാരും പങ്കെടുക്കും.
- Log in to post comments