Post Category
കടലേറ്റപ്രദേശങ്ങളില്‍ പരിശോധന നടത്തി
ചാവക്കാട് താലൂക്കിലെ വാടനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്ന്, 17, 18 വാര്‍ഡുകളില്‍ കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റപ്രദേശങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സബ്കളക്ടര്‍ അഖില്‍ വി. മേനോന്റെ നേതൃതത്തിലുള്ള സംഘം കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റപ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തി. സബ് കളക്ടര്‍ക്കുപുറമെ അഡീണല്‍ ഇറിഗേഷന്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിട്ടി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീം രൂപീകരിച്ചത്.
date
- Log in to post comments