Skip to main content

കൊന്നത്തടിയില്‍ വിവിധ പദ്ധതികള്‍ ഇന്ന് (29) മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

 

 

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് (29) നിര്‍വഹിക്കും. ചടങ്ങില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷത വഹിക്കും.

 കൊമ്പൊടിഞ്ഞാല്‍ സൗത്ത് ഭാഗം, കാക്കാസിറ്റി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍, കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുള്ളരിക്കുടി വാര്‍ഡില്‍പ്പെട്ട മൈപ്പാന്‍പടി-കാറ്റാടിപാറ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം, ചിന്നാര്‍ പുളിക്കപ്പടി റോഡ്, ഇഞ്ചത്തൊട്ടി- മങ്കുവ- ചിന്നാര്‍ റോഡിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക.

 കൊമ്പൊടിഞ്ഞാല്‍ സൗത്ത് ഭാഗത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം രണ്ടു മണിക്ക് നടക്കും. മന്ത്രിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹൈമാസറ്റ് ലൈറ്റ് സ്ഥാപിക്കുന്നത്.

  മുള്ളരിക്കുടി വാര്‍ഡില്‍പ്പെട്ട മൈപ്പാന്‍പടി-കാറ്റാടിപാറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം 2.30 ന് നടക്കും. റോഡിന്റെ നിര്‍മ്മാണത്തിന് മന്ത്രിയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. 

  ചിന്നാര്‍ പുളിക്കപ്പടി റോഡിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. റോഡിന്റെ നിര്‍മ്മാണത്തിനായി മന്ത്രിയുടെ പ്രാദേശിക ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. 

 ഇഞ്ചത്തൊട്ടി- മങ്കുവ- ചിന്നാര്‍ ആറടിക്കെട്ട് ഡാമിന് സമീപം വരെ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന്് മങ്കുവ സിറ്റിയില്‍ നടക്കും. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

 കാക്കാസിറ്റി ഭാഗത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈകുന്നേരം 6.30ന് കാക്കാസിറ്റിയില്‍ നടക്കും. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.

 

date