വിഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു/വി.എച്ച്.എസ്.സി. പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2 വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വര്‍ഷവും 10,000 രൂപ വീതം അനുവദിക്കുന്ന വിഷന്‍ പദ്ധതിയിലേയ്ക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ആഗസ്റ്റ് 31 വൈകിട്ട് 5 മണി.
സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എല്‍.സി. തത്തുല്യം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയത്തില്‍ പത്താം ക്ലാസില്‍ യഥാക്രമം എ2, എഗ്രേഡുകള്‍ നേടി വിജയിച്ചിട്ടുള്ള സിബിഎസ്സി, ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. അപേക്ഷകള്‍ ആഗസ്റ്റ് 1 മുതല്‍ 31 വരെ ജില്ലാ പട്ടികജാതി വികസന ആഫീസുകളില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷാ ഫോറം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.
- Log in to post comments