Post Category
പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം, വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളിലെ ആകെ 101 അങ്കണവാടികളിലെ പ്രീസ്‌ക്കൂള്‍ കുട്ടികള്‍ക്ക് 2026 മാര്‍ച്ച് വരെ ഒരു കുട്ടിക്ക് ആഴ്ചയില്‍ 3 ദിവസം 125 മില്ലിലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്നതിനായി മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരഭകര്‍, പാല്‍ വിതരണ സംവിധാനങ്ങള്‍ വഴി പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 30 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497625573,9656324414.
date
- Log in to post comments