Skip to main content

മഹാവീര്‍ അവാര്‍ഡിന് അപേക്ഷിക്കാം

 

 

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭഗവാന്‍ മഹാവീര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ മഹാവീര്‍ അവാര്‍ഡിനായി നോമിനേഷന്‍ ക്ഷണിച്ചു. നോണ്‍ വയലന്‍സ് ആന്റ് വെജിറ്റേറിയനിസം, എഡ്യുക്കേഷന്‍, മെഡിസിന്‍, കമ്മ്യൂണിറ്റി ആന്റ് സോഷ്യല്‍ സര്‍വീസ് തുടങ്ങിയ നാല് വിഭാഗങ്ങളിലായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. നാലാമത്തെ വിഭാഗമായ കമ്മ്യൂണിറ്റി ആന്റ് സോഷ്യല്‍ സര്‍വീസ് അവാര്‍ഡിന് നാമനിര്‍ദേശം നല്‍കുന്നതിനായി തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പുതിയ ബ്ലോക്കില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യഹ്യനീതി ഓഫീസിലേക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാം. പ്രൊപ്പോസലുകള്‍ ലഭിക്കേണ്ട അവസാന തീയതി 2025ജൂലൈ 29 വൈകുന്നേരം 4 മണി. www.bmfawards.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-228160.

date