Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2024-25 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയതോ ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയതോ കലാകായിക സാംസ്‌കാരിക മേഖലയില്‍ പ്രാഗല്ഭ്യം നേടിയവരോ ആയ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. peedika.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 31ന് മുമ്പ് അപേക്ഷ നല്‍കണം. ഫോണ്‍: 0483 2734409.

date