Skip to main content

ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴില്‍ (എ.ഇ.പി.സി) അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അപ്പാരല്‍ ട്രെയിനിങ് ഡിസൈന്‍ സെന്റര്‍ (എ.ടി.ഡി.സി) കണ്ണൂരില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് സ്‌കോളര്‍ഷിപ്പ് സ്‌കീം വഴി പ്ലസ് ടു പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിന് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ളവര്‍ കോഴ്‌സിന്റെ 10 ശതമാനം ഫീസടച്ചാല്‍ മതി. 60 മുതല്‍  70 ശതമാനം  വരെ ഉള്ളവര്‍ 20 ശതമാനം ഫീസും അടച്ചാല്‍ മതി. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം വരെ ഉള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 1500 രൂപ.ഫോണ്‍: 8301030362/9995004269.

 

date