Skip to main content

*ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നു*

 

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന  ടൗണ്‍ഷിപ്പ്  പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മ്മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായി. ഇതില്‍ 107 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി രേഖപ്പെടുത്തി. 51 വീടിന്റെ ബില്‍ഡിങ് സെറ്റ് ഔട്ടും തറയൊരുക്കലിന്റെ ഭാഗമായുള്ള  ഖനനവും പൂര്‍ത്തിയായി. 41 വീടുകള്‍ക്കുള്ള സിമന്റ് കോണ്‍ക്രീറ്റ്, സ്റ്റം കോളം, 9 വീടുകള്‍ക്കുള്ള അടിത്തറ നിര്‍മാണം,  ബീം പ്രവര്‍ത്തി  എന്നിവ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.  27 വീടുകള്‍ക്കുള്ള ഫൗണ്ടേഷന്‍ പുരോഗമിക്കുകയാണ്.  രണ്ടാം സോണില്‍ 26, മൂന്നാം സോണില്‍ 7, നാലാം സോണില്‍ 51  വീടുകള്‍ക്കായുള്ള  സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. മൂന്നാം സോണിലെ ഏഴ്, നാലാം സോണിലെ 8 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള ഭൂമിയുടെ അതിര്‍ത്തി രേഖപ്പെടുത്തി. നിര്‍മ്മാണ മേഖലയിലെ വസ്തുകളുടെ ഗുണമേന്മ പരിശോധിക്കാന്‍ എല്‍സ്റ്റണിലെ ഫാക്ടറിയോട് ചേര്‍ന്ന് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ടൗണ്‍ഷിപ്പില്‍ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന ലാബില്‍ ആരംഭിച്ചു. എല്‍സ്റ്റണില്‍ കെ.എസ്.ഇ.ബി  നിര്‍മ്മിക്കുന്ന 110 കെ.വി സബ്സ്റ്റേഷന്റെ ടെന്‍ഡര്‍ നടപടികളും  ആരംഭിച്ചു.

date