Skip to main content

ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളേജിലെ ഫിസിക്‌സ് വിഭാഗത്തില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സിലോ ഫിസിക്കല്‍ സയന്‍സിലോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
സി എസ് ഐ ആര്‍ നെറ്റ്/ യു ജി സി നെറ്റ്/ ഗേറ്റ് എന്നീ മത്സര പരീക്ഷകള്‍ വിജയിക്കാത്തവരെ പ്രൊജക്ട് അസോസിയേറ്റ് എന്ന തസ്തികയില്‍ നിയമിക്കും. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായവര്‍ ആഗസ്റ്റ് 18ന് മുന്‍പ് rohithmanayil@gcmalappuram.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഗസ്റ്റ് 22ന് രാവിലെ ഒന്‍പതിന് എഴുത്ത് പരീക്ഷയും അഭിമുഖവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcmalappuram.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9061734918.

 

date