Skip to main content
ഒരു തൈ നടാം ക്യാമ്പയിനിന്റെ ഭാഗമായി ഫലവൃക്ഷത്തൈകളുടെ പഞ്ചായത്ത്‌ തല നടീൽ ഉദ്ഘാടനം പാട്യം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ വി ഷിനിജ നിർവഹിക്കുന്നു

പാട്യം പഞ്ചായത്തിൽ'ഒരു തൈ നടാം' ക്യാമ്പയിൻ 

ഹരിത കേരളമിഷന്റെ 'ഒരു തൈ നടാം' ക്യാമ്പയിനിന്റെ ഭാഗമായുള്ള പാട്യം ഗ്രാമപഞ്ചായത്ത്തല നടീൽ ഉദ്ഘാടനം പ്രസിഡന്റ് എൻ.വി ഷിനിജ നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൗസുവിന്റെ വീട്ടിലാണ് വൃക്ഷത്തൈകൾ നട്ടത്. 4000 ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ ക്യാമ്പയിനിന്റെ ഭാഗമായി. പാട്യം ഗവ. ആയുർവേദ ഡിസ്‌പെൻസറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരനാണ് ആവശ്യമായ തൈകൾ സൗജന്യമായി നൽകിയത്. വൈസ് പ്രസിഡന്റ് കെ.പി പ്രദീപ് കുമാർ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ മേപ്പാടൻ രവീന്ദ്രൻ, അനുരാഗ് പാലേരി, പ്രസീത ടീച്ചർ, വി രതി, ഹരിത കേരള മിഷൻ ആർ പി ബാലൻ വയലേരി, എം ജി എൻ ആർ ഇ ജി എസ് എഇ അനുശ്രീ ശശീന്ദ്രൻ, ഓവർസീയർ അതിര വിജയൻ എന്നിവർ പങ്കെടുത്തു.

date