Skip to main content
കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം

ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം

ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം
 
ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്നു. ജില്ലയിലെ മുഴുവൻ ട്രാൻസ് വ്യക്തികളെയും വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും വോട്ടർ രജിസ്ട്രേഷനിലും പോളിംഗ് ബൂത്തുകളിലും ട്രാൻസ് വ്യക്തികൾക്ക് തുല്യ പരിഗണന നൽകുന്നതിനും നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ട്രാൻസ്ജൻഡർ വ്യക്തികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി ജില്ലാ തലത്തിൽ സ്പെഷ്യൽ ഡ്രൈവും പ്രത്യേക ആധാർ ക്യാമ്പും ജില്ലാ ഭരണകൂടം, ജില്ലാ ഐടി മിഷൻ കോർഡിനേറ്റർ എന്നിവരുടെ പിന്തുണയോടെ സംഘടിപ്പിച്ചിരുന്നു.  ഓണം വിപണനമേളയിലെ സ്റ്റോളുകളിൽ ട്രാൻസ് വ്യക്തികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും കുടുംബശ്രീ മുഖേന സൗകര്യമൊരുക്കാം എന്നും യോഗം നിർദ്ദേശിച്ചു. ആഗസ്റ്റ് 21, 22, 23 തീയതികളിൽ കോഴിക്കോട് നടക്കുന്ന 'വർണപ്പകിട്ട് 2025' ട്രാൻസ്ജെൻഡർ ഫെസ്റ്റിൽ ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ടി ജി ജസ്റ്റിസ്‌ ബോർഡ് അംഗം പി എംസാജിദ്, ജില്ലാ ടി.ബി ഓഫീസർ ഡോ സോനു ബി നായർ, സമൂഹ്യ പ്രവർത്തകനും ടി ജി ക്രൈസിസ് ഇന്റർവെൻഷൻ കമ്മിറ്റി അംഗവുമായ ഡോ ജെ.ജെ പള്ളത്ത്, ട്രാൻസ്ജൻഡർ ജസ്റ്റിസ്‌ ബോർഡിലെ കമ്യൂണിറ്റി പ്രതിനിധികളായ കാഞ്ചി ബാബ, എമി ഷിറോൺ, മായ സുമേഷ്, പ്രിയ സുകേഷ്, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date