റെഡ് ക്രോസ് അവാര്‍ഡ് സമ്മാനിച്ചു
ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവും ജൂനിയര്‍ റെഡ്‌ക്രോസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വി ഗംഗാധരന്‍ മാസ്റ്ററുടെ സ്മരണക്കായി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് ഏര്‍പ്പെടുത്തിയ കെ വി ഗംഗാധരന്‍ മാസ്റ്റര്‍ റെഡ്‌ക്രോസ് അവാര്‍ഡ് സലിം വട്ടക്കിണറിന് സമ്മാനിച്ചു. തെരുവില്‍ ഒറ്റപ്പെട്ടവരുടെ പുനരധിവാസം, സൗജന്യ ഭക്ഷണ വിതരണം, രക്തദാനം, അവയവദാനം, ആരോഗ്യ സേവനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സലിം വട്ടക്കിണറിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പുരസ്‌കാരം കൈമാറി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍, വൈസ് ചെയര്‍മാന്മാരായ ഷാന്‍ കട്ടിപ്പാറ, ടി എ അശോകന്‍, ട്രഷറര്‍ രഞ്ജീവ് കുറുപ്പ്, മാനേജിങ് കമ്മിറ്റിയംഗം സിന്ധു സൈമണ്‍, ജൂറി ചെയര്‍മാന്‍ കെ കെ രാജന്‍, കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments