Skip to main content

ഓവര്‍സിയറുടെ ഒഴിവ്

 തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള ഓവര്‍സിയര്‍ ഗ്രേഡ് 3 തസ്തികയിലെ ഒഴിവിലേക്ക് താല്ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10.30ന് നടത്തും. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബിരുദം യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. വിശദവിവരത്തിന് ഫോണ്‍: 0481 2382266.
 

date