ഹെപ്പറ്റൈറ്റിസ് ദിനം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡിഎംഒ ഡോ. എ ടി മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. വി ആര്‍ ലതിക, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ പ്രഭാകരന്‍, കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. ഭവില, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹ്‌സിന്‍, എന്‍എച്ച്എം കണ്‍സള്‍ട്ടന്റ് സി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സി ബി ശ്രീജിത്ത്, ഡോ. പി ജി നവ്യ എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ 72 കോളേജുകളില്‍ നിന്നുള്ള 150 വളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് നടത്തുന്ന പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments