Skip to main content

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 10 വരെ അപേക്ഷിക്കാം 

കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത AICTE മാനദണ്ഡങ്ങൾ പ്രകാരം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിനുള്ള ഉദ്യോഗാർത്ഥികൾക്ക് 1500/- രൂപയും എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കും 750/- രൂപയും ആയിരിക്കും. ഉയർന്ന പ്രായപരിധി: 39 വയസ്സ്. എസ്.സി/എസ്.ടിഒ.ബി.സിഭിന്നശേഷി ഉള്ളവർക്ക് നിയമപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. ആഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീ പേയ്‌മെന്റ് ഓൺലൈനായി ആഗസ്റ്റ് 11 വരെ ചെയ്യാം. അപേക്ഷകൾ www.lbscentre.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക് 0471 - 256031225603162560315.

പി.എൻ.എക്സ് 3547/2025

date