Skip to main content

സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി ഓൺ ആക്‌സസിബിൾ ഇലക്ഷന്റെ പ്രത്യേക യോഗം ചേർന്നു

ശാരീരികമോ മറ്റ് തടസ്സങ്ങളോ കാരണം യോഗ്യരായ ഒരു വോട്ടറുടെയും വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി ഓൺ ആക്‌സസിബിൾ ഇലക്ഷൻ രൂപീകരിച്ചിട്ടുള്ളത്. കമ്മിറ്റിയുടെ ഈ വർഷത്തെ രണ്ടാമത്തെ മീറ്റിംഗ് ജുലൈ 29-ന് വൈകുന്നേരം ന് നിയമസഭാ സമുച്ചയത്തിലെ 5 A ഹാളിൽ കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർസാമൂഹിക നീതി വകുപ്പ്പൊതുമരാമത്ത് വകുപ്പ്വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾഭിന്നശേഷി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഭിന്നശേഷി സൗഹൃദമായ സമ്മതിദാനാവകാശം രേഖപ്പെടുത്തൽ എന്ന ആശയത്തെ ആസ്പദമാക്കി ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾആശയങ്ങൾനിർദ്ദേശങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. 

പ്രാദേശിക തലത്തിലുള്ള വർക്ക്‌ഷോപ്പുകളുടെ നടത്തിപ്പ്ബോധവൽക്കരണ കാമ്പെയ്നുകൾദൃശ്യമായി വ്യക്തമല്ലാത്ത വൈകല്യങ്ങൾ (ബൗദ്ധിക വൈകല്യങ്ങൾവികാസ വൈകല്യങ്ങൾ) ഉൾപ്പെടുത്തൽ എന്നിവ നിർദ്ദേശിക്കപ്പെട്ടു.

വർക്ക്‌ഷോപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയംജില്ലാ കളക്ടർമാർസ്പെഷ്യൽ സ്‌കൂളുകൾവീൽചെയർ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്ന അടിസ്ഥാന തലത്തിലുള്ള സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണം.

ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായിതെരഞ്ഞെടുപ്പുകളുടെ ആക്സസിബിലിറ്റി ഉറപ്പാക്കാൻ ആവശ്യമായതും സംവേദനാത്മകവുമായ പരിശീലന പരിപാടികൾ ക്രമീകരിക്കും.

വർക്ക്‌ഷോപ്പിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ക്രോഡീകരിക്കുന്നതിനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കാനും കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വിശകലനം ചെയ്യാൻ ഓൺലൈനായി ഈ ആഴ്ച യോഗം ചേരും.

പി.എൻ.എക്സ് 3551/2025

date