Skip to main content

വനിതാ കമ്മീഷനിൽ പാർട്ട് ടൈം കൗൺസിലറുടെ ഒഴിവ്

കേരള വനിതാ കമ്മീഷന്റെ എറണാകുളംകോഴിക്കോട് റീജിയണൽ ഓഫീസുകളിൽ പാർട്ട് ടൈം കൗൺസിലർമാരായി സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവുംകൗൺസിലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തി  പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് 13 ന് ഉച്ചയ്ക്ക് ന് കേരള വനിതാ കമ്മീഷന്റെ എറണാകുളം റീജിയണൽ ഓഫീസിലുംആഗസ്റ്റ് 16 ന് ഉച്ചയ്ക്ക് ന് കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് റീജിയണൽ ഓഫീസിലും ഇന്റർവ്യൂവിനായി ഹാജരാകണം.

പി.എൻ.എക്സ് 3552/2025

date