Skip to main content

അറിയിപ്പുകൾ

 

ജോബ് ഡ്രൈവ് ജൂലൈ 31ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 31ന്  രാവിലെ 10.30-ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍  എക്‌സിക്യൂട്ടീവ്, ടെലി സെയില്‍സ്, ബില്ലിംഗ് ആന്റ് ക്യാഷ്, സ്റ്റോര്‍ കീപ്പര്‍, വെയര്‍ ഹൗസ് ഹെല്‍പ്പര്‍, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, ഫിനാന്‍സ് കണ്‍സല്‍ട്ടന്റ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. യോഗ്യത: പ്ലസ് ടു/ ഡിഗ്രി. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 300 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 -2370176.

ലേലം

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഹോസ്പിറ്റലിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് ഓഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം നടത്തും. താല്പര്യമുള്ളവര്‍ അന്നേ ദിവസം പഞ്ചായത്ത് ഓഫീസിലെത്തണം. ഫോണ്‍: 0496-2500101, 9496048103.

യൂത്ത് ഫെസ്റ്റ് 2025: സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം

അന്താരാഷ്ട യുവജനദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ എച്ച്ഐവി/എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ 10-ന് ഗവ. നഴ്സിംഗ് സ്കൂൾ ഹാളിലാണ് മത്സരം. എട്ട്, ഒൻപത്, 11 ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ അടങ്ങുന്ന ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. ജില്ലാതല മത്സരത്തിൽ വിജയികളാവുന്നവർക്ക് 5000, 4000, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. എച്ച്ഐവി/എയ്ഡ്സ് മറ്റ് ആരോഗ്യ സംബന്ധമായ വിഷയങ്ങളാണ് ക്വിസ് മത്സരത്തിന്റെ വിഷയങ്ങൾ. താത്പര്യമുള്ളവർ ഓഗസ്റ്റ് അഞ്ചിന് അഞ്ച് മണിക്കകം massmediakkd@gmail.com എന്ന മെയിലിൽ രജിസ്റ്റർ ചെയ്യണം. മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ ഹെഡ് മാസ്റ്റർ / പ്രിൻസിപ്പാൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്. ഫോൺ: 9745275657, 8921580446.

സീറ്റ്‌ ഒഴിവ്

ചാത്തമംഗലം ഗവ. ഐടിഐയിൽ  സർവേയർ ട്രേഡിൽ വനിതൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഓഗസ്റ്റ് അഞ്ചിന്  വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ ഓഫ്‌ലൈനായി ഐടിഐയിൽ നൽകാം.
ഈ വർഷം ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടും നിശ്ചിത സമയത്ത് എത്തിച്ചേരാൻ സാധിക്കാത്തവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഓഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മണിക്ക് അഡ്മിഷന് എത്താം. 

ടെൻഡര്‍ ക്ഷണിച്ചു

തോടന്നൂര്‍ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ തിരുവള്ളൂര്‍, മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളിലേക്ക് 2025 ഓഗസ്റ്റ് മുതല്‍ 2026 മാര്‍ച്ച് വരെ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാൻ ടെണ്ടര്‍ ക്ഷണിച്ചു.  ഓരോ പഞ്ചായത്തിലേക്കും പ്രത്യേകം പ്രത്യേകം ടെൻഡറുകള്‍ നൽകണം. ടെൻഡര്‍ ഓഗസ്റ്റ് ആറ് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍: 0496 2592722.

ദര്‍ഘാസ് ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് സ്റ്റോറിലേക്ക് പെയിന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തില്‍ ഓഗസ്റ്റ് ഏഴിന് ഒരു മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495 2414863.

അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31 വരെ  www.peedika.kerala.gov.in ല്‍ അപേക്ഷിക്കാം.  

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2024-2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, സിബിഎസ്സി വിഭാഗത്തില്‍ എ1, ഐസിഎസ്ഇ വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിൽ കൂടുതല്‍ മാര്‍ക്ക് ലഭിച്ച  വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി, പിജി (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രഗല്‍ഭ്യം തെളിയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം.  ഫോണ്‍: 0495- 2372434.

തിരികെയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ഇന്ന് (30)

തിരികെയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല  സംഘടിപ്പിക്കുന്നു. കോഴിക്കോട്  ടൗണ്‍ ഹാളില്‍ ഇന്ന് (ജൂലൈ 30) രാവിലെ 9.30 മണി മുതലാണ് ശില്പശാല.
 
തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും. ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കും. കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കുവാന്‍ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും പരിചയപ്പെടുത്തും. പ്രവാസികള്‍ രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോൺ:  0471 2329738, 8078249505. 
    
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. 

പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ൽ ബന്ധപ്പെടാം.

date