Skip to main content

സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡന്‍, കുക്ക് നിയമനം

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അരീക്കോട് ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക വാര്‍ഡന്‍, കുക്ക് എന്നിവരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാര്‍ഡന്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പ്ലസ്ടു യോഗ്യതയും, 35 ന് മുകളില്‍ പ്രായമുള്ളവരും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. കായിക താരങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. 40 മുതല്‍ 52 വയസ്സ് വരെയുള്ള  വിമുക്ത ഭടന്‍മാര്‍ക്കും അപേക്ഷിക്കാം. കുക്ക് തസ്തികയില്‍ പത്താം ക്ലാസും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം  ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനു മുന്‍പായി മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ ലഭിക്കണം. കായികതാരങ്ങള്‍ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം നല്‍കണം. ഫോണ്‍: 0483 2734701.

date