Skip to main content

ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡല കരട് വിഭജനം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 31ന്

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡല കരട് വിഭജന നിർദ്ദേശങ്ങളിന്മേലുള്ള ആക്ഷേപാഭിപ്രായങ്ങൾ തീർപ്പാക്കുന്നതിനായുള്ള പബ്ലിക് ഹിയറിംഗ് ജൂലൈ 31 രാവിലെ 11 ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ മുമ്പാകെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയും നേരിട്ടോ തപാൽ മുഖേനയോ ജൂലൈ 26 വരെ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ സിറ്റിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ. നിശ്ചിത സമയപരിധിക്കു മുമ്പായി ആക്ഷേപങ്ങൾ / അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ള ഓരോരുത്തർക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഹിയറിംഗ് നോട്ടീസ് നൽകും. അപേക്ഷ സമർപ്പിച്ച സമയത്ത് നൽകിയ കൈപ്പറ്റ് രസീത് / രസീത് നമ്പർ ഹിയറിംഗിന് വരുന്നവരുടെ കൈവശം ഉണ്ടായിരിക്കണം.
 

date