Skip to main content

ജാഗ്രതാ സമിതി ശിൽപശാല

 പാഞ്ഞാൾ പഞ്ചായത്തും സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായി 'ജാഗ്രത സമിതി എന്ത്, എന്തിന്, എങ്ങനെ' എന്ന വിഷയത്തിൽ നടന്ന പരിശീലന പരിപാടി സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വക്കേറ്റ് ഇന്ദിര രവീന്ദ്രൻ നിർവഹിച്ചു. വിഷയത്തിൽ കില റിസോഴ്സ് പേഴ്സൺ അനിത ബാബുരാജ് പരിശീലനം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി തങ്കമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രാമചന്ദ്രൻ, കെ കെ രാജശ്രീ, സി. ഡി എസ് ചെയർപേഴ്സൺ അംബിക രാധാകൃഷ്ണൻ, ഐ സി ഡി എസ് സൂപ്പർവൈസർ സൗമ്യ, അസിസ്റ്റന്റ് സെക്രട്ടറി  ടി എ ഖാലിദ്  എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

date