നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡില്‍ ലിഫ്റ്റ് സംവിധാനം ആരംഭിച്ചു
കുന്നംകുളം നഗരസഭ ഇ.കെ നായനാര്‍ സ്മാരക ബസ് ടെര്‍മിനൽ കം ഷോപ്പിംഗ് കോംപ്ലക്സിൽ ലിഫ്റ്റ് സംവിധാനം നിലവിൽ വന്നു. എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
എ.സി മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 66 ലക്ഷം രൂപ ഉപയോഗിച്ചാണ് ലിഫ്റ്റ് സംവിധാനവും ഇലക്ട്രിഫിക്കേഷനും നടത്തിയത്. മൂന്ന് നിലകളിലായി ഉപയോഗിക്കാവുന്ന ലിഫ്റ്റിന്റെ പ്രവർത്തനം ഷോപ്പിംഗ് കോംപ്ലക്സിലെത്തുന്നവർക്ക് വലിയ ആശ്വാസമാകും. ഇലക്ട്രിഫിക്കേഷന്റെ പ്രവൃത്തികൾ കൂടി പൂർത്തിയാവുന്ന മുറയ്ക്ക് ലിഫ്റ്റ് ഏവർക്കും ഉപയോഗിക്കാനാവും.
വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, എ.എക്സ്.ഇ ബിനയ് ബോസ് തുടങ്ങിയവർ പങ്കെടുത്തു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.35 കോടി രൂപ ചെലവഴിച്ചാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്.
- Log in to post comments