മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം
മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം പ്രസിഡന്റ് ഇന്ദിര മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു.
2025-26 വർഷത്തെ പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമസഭ അംഗീകരിച്ച 320 ഗുണഭോക്താക്കൾക്കാണ് 45 - 60 ദിവസത്തിനിടയിൽ പ്രായമുള്ള മുട്ടക്കോഴികളെ വിതരണം ചെയ്തത്. ഒരു ഗുണഭോക്താവിന് അഞ്ച് കോഴിക്കുഞ്ഞുങ്ങൾക്ക് 600 രൂപ ചെലവ് വരുന്നതിൽ 50 രൂപ ഗുണഭോക്തൃ വിഹിതവും 550 രൂപ പഞ്ചായത്ത് സബ്സിഡിയായും നൽകും. തുടർച്ചയായി പത്താമത്തെ വർഷമാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ ഡോ. ശരണ്യ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ജിൻസി ഷാജി, ജെയ്മി ജോർജ്ജ്, പി. എച്ച് സജീബ്, സിമി സുനേഷ്, സോഫി സോജൻ, തുളസി സുരേഷ്, ടി. കെ മിഥുൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments