Post Category
വിജ്ഞാനകേരളം: ഇന്റേണ്‍ അഭിമുഖം
വിജ്ഞാനകേരളം പരിപാടിയില്‍ ഇന്റേണായി പ്രവര്‍ത്തിക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്കായി ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. അപേക്ഷിച്ച എല്ലാവര്‍ക്കും അഭിമുഖത്തിനുള്ള തീയതിയും സമയവും ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്ന് വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഏതെങ്കിലും കാരണത്താല്‍ അറിയിപ്പ് ലഭിക്കാത്തവര്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10 ന് അസ്സല്‍ രേഖകളുമായി നേരിട്ട് ജില്ലാ പഞ്ചായത്തില്‍ എത്തിച്ചേരണമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments