Skip to main content

സുവിധ സമാഗം: ബോധവല്‍ക്കരണ പരിപാടി നടത്തി

 

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍
നിധി ആപ്കേ നികട് 2.0 പദ്ധതിയുടെ ഭാഗമായി ‘സുവിധ സമാഗം’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. ജൈനമേടിലുള്ള ഇ.എസ്.ഐ ആശുപത്രി ഹാളില്‍ നടന്ന പരിപാടി ഇ.എസ്.ഐ.സി ആര്‍എംഒ ഡോ.എസ്.എം ദിലീപ് ഉദ്ഘാടനം ചെയ്തു. ഇ.പി.എഫ്.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരായ നിധീഷ് സിന്‍ഹ, ബി ബിബിന്‍, ഇ.എസ്.ഐ.സി കഞ്ചിക്കോട് ബ്രാഞ്ച് മാനേജര്‍ എസ്. രശ്മി എന്നിവര്‍ പരാതികള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി. തൊഴിലാളികള്‍, തൊഴിലുടമകള്‍ പെന്‍ഷനേഴ്സ് എന്നിവരുള്‍പ്പടെ 35 പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഏഴ് പരാതികള്‍ പരിഹരിച്ചു.

date