Skip to main content

വ്യവസായങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നു

 

പട്ടാമ്പി താലൂക്കിലെ കപ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് പ്ലോട്ടില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഒഴിവുള്ള ഭൂമി  അനുവദിക്കുന്നതിന് സംരംഭകര്‍ക്ക് അപേക്ഷിക്കാം. സര്‍വെ നമ്പര്‍ 34/3 (120.7 സെന്റ്), 63/1സി (30 സെന്റ്), 63/1സി (15.64 സെന്റ്) എന്നീ വ്യവസായ പ്ലോട്ടുകള്‍ക്കായാണ് അപേക്ഷിക്കേണ്ടത്. താല്‍പര്യമുള്ള സംരംഭകര്‍ ആഗസ്റ്റ് 23 വൈകീട്ട് അഞ്ചിന് മുന്‍പായി അപേക്ഷിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505385, 2505408

date