Post Category
*ദുരന്തബാധിത പ്രദേശത്തെ 250 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍*
ദുരിതബാധിത പ്രദേശത്തെ 250 വിദ്യാര്‍ഥികളുടെ പഠനത്തിന് ലാപ്ടോപ്പുകള്‍. പത്ത്, പ്ലസ്ടു, എം.ബി.എ, സി.എം.എ കോഴ്സുകളില്‍ പഠിക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് അനുവദിച്ചത്. ഇതില്‍ 10 വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ നാലിന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്ടോപ് വിതരണം ചെയ്തിരുന്നു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ഇന്ന് (ജൂലൈ 30) വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ 10 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലാപ്ടോപ് വിതരണം ചെയ്യും.
date
- Log in to post comments