Skip to main content

കുടുംബശ്രീ മാധ്യമ ശില്‍പശാല ജൂലൈ 30 ന്  (ബുധന്‍)

കുടംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാല ജൂലൈ 30 ന് (ബുധന്‍) രാവിലെ 10 ന് പന്തളം കുളനട പ്രീമിയം കഫേയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. കുടുംബശ്രീ നേതൃത്വം നല്‍കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുക, പദ്ധതി പ്രവര്‍ത്തനത്തിന് വ്യാപക പ്രചാരം നല്‍കുക എന്നിവയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സെമിനാറിന്റെ ലക്ഷ്യം. കുടുംബശ്രീ നാള്‍വഴികള്‍, ജില്ലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്നിങ്ങനെ മൂന്നു സെഷനുകളായാണ് സംഘടിപ്പിക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ പി.എസ് മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിജി മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി വിശാഖന്‍, കുടുംബശ്രീ ഐ.ബി.സി.ബി ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി.കൊച്ചില്‍ എന്നിവര്‍ പങ്കെടുക്കും.

date