Post Category
ആശ്വാസകിരണം പദ്ധതി : ലൈഫ് സർട്ടിഫിക്കറ്റ് നൽകണം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് ആഗസ്റ്റ് 15 നകം സമർപ്പിക്കണം.
ഗുണഭോക്താക്കൾ www.socialsecuritymission.gov.in ലെ നിശ്ചിത മാതൃകയിലുള്ള (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയ) ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടോ, എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിലേക്ക് സാധാരണ പോസ്റ്റിലോ നൽകണം. നിശ്ചിത തീയതിക്കകം സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് കുടിശിക അനുവദിക്കില്ല, മാർച്ച് 31 ന് ശേഷം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല. വിവരങ്ങൾക്ക് 0471-2341200, 1800-120-1001 (ടോൾഫ്രീ).
പി.എൻ.എക്സ് 3559/2025
date
- Log in to post comments