Skip to main content

ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനം: ഹിയറിംഗ് 31 ന്

 

 

ഇടുക്കി ജില്ലാ പഞ്ചായത്തിലെ കരട് വാർഡ്, നിയോജകമണ്ഡല വിഭജന നിർദേശങ്ങ ളിന്മേലുള്ള ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി ജൂലൈ 31ന് തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ പബ്ലിക് ഹിയറിംഗ് നടക്കും. കരട് വിഭജന നിർദേശങ്ങളിൽ നിശ്ചിത സമയ പരിധിക്ക് മുൻപ് ആക്ഷേപങ്ങൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുപ്പിക്കുകയുള്ളൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.

 

date