Post Category
ദേവികുളം, കുമളി മേഖലകളിൽ മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു
ദേവികുളം ഐ സി ഡി എസ് പരിധിയിലുളള വട്ടവട, ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തുകളിലെയും, അഴുത അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെയും അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദേവികുളം ഐസിഡിഎസ് -04865 264550, അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് 04869252030 9526037963.
date
- Log in to post comments