Skip to main content
ലോക ഹെപ്പറ്റൈറ്റിസ്- ഒആര്‍എസ് ദിനാചരണത്തിന്റെ പോസ്റ്റര്‍ പ്രകാശനം

ഹെപ്പറ്റൈറ്റിസ് - ഒആര്‍എസ്  ദിനാചരണം

ലോക ഹെപ്പറ്റൈറ്റിസ്- ഒആര്‍എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്ലാട് സെന്റ് ആന്റണീസ് കാതലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സൂസന്‍ ഫിലിപ്പ് നിര്‍വഹിച്ചു. കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത പി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി എല്‍ വിഷയം അവതരിപ്പിച്ചു.  മഞ്ഞപിത്ത പ്രതിരോധം, വയറിളക്കരോഗങ്ങള്‍ തടയുന്നതിനും ഒആര്‍എസ് ലായനിയെ കുറിച്ചുള്ള ബോധവല്‍കരണ പോസ്റ്ററുകളുടെ പ്രകാശനവും നിര്‍വഹിച്ചു.

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണ കുമാര്‍,  കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ അജിത, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ. കെ ശ്യാം കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, കാഞ്ഞീറ്റുകര ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ പി രാജേഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് സി പി ആശ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഷിബു എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സേതുലക്ഷ്മി മഞ്ഞപ്പിത്തം- പ്രതിരോധവും ചികിത്സയും  വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.  ജില്ലയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍,  ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി, ആശ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date