Post Category
പഠനമുറി ഉദ്ഘാടനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. പ്രക്കാനം ആത്രപ്പാട്ടെ ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാം പി തോമസ് അധ്യക്ഷനായി. ബ്ലോക്കിലെ 17 വിദ്യാര്‍ഥികള്‍ക്കാണ് പഠനമുറി നല്‍കിയത്. വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, അംഗങ്ങളായ അജി അലക്സ് കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാന്‍ മാത്യു, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം കെ കെ ശശി, പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments