'ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും' ജൂലൈ 31 ന് ( വ്യാഴം ) മുതല്‍
ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും' പരിപാടിയുടെ ഭാഗമായുള്ള ഫുട്ബോള്‍ വിതരണം ജൂലൈ 31ന് ( വ്യാഴം ) മടത്തുംമുഴി ശബരിമല ഇടത്താവളത്തില്‍. റാന്നി - പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീലാ സന്തോഷ് എന്നിവര്‍ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളില്‍ നിന്ന് ഫുട്ബോള്‍ ഏറ്റുവാങ്ങും. ഓരോ വാര്‍ഡിലും ഒരു ഫുട്ബോള്‍ വീതം ശിശുക്ഷേമ സമിതി നല്‍കും.
ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍, എ.ഡി.എസ് എന്നിവരുടെ നേതൃത്വത്തില്‍ കുറഞ്ഞത് ഒരു കളിക്കളം കണ്ടെത്തും. ഫുട്ബോളിനാണ് പ്രഥമ പരിഗണന. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടീമുണ്ടാകും. ഓരോ ടീമിലും അഞ്ച്പേര്‍ വീതം. വാര്‍ഡ്- പഞ്ചായത്ത്- ബ്ലോക്ക് തലത്തില്‍ മല്‍സരം സംഘടിപ്പിക്കും. ഓഗസ്റ്റിലാകും വാര്‍ഡ്തല മല്‍സരം.
സെപ്തംബറില്‍ ബ്ലോക്ക്തല മത്സരം പൂര്‍ത്തിയാക്കും. ഓരോ ബ്ലോക്കിലും വിജയിക്കുന്ന ഒരു ടീം ജില്ലയിലെത്തും. ഒക്ടോബറില്‍ ജില്ലാതല മത്സരങ്ങള്‍ നടക്കും. ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പുരസ്‌ക്കാരം ലഭിക്കും.
(പിഎന്‍പി 1908/25)
- Log in to post comments