തൃശ്ശൂരിൽ എൽ.പി.ജി ഓപ്പൺ ഫോറം ഓഗസ്റ്റ് ആറിന്; പരാതികൾ ഓഗസ്റ്റ് ഒന്നിനകം നൽകണം
ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനുമായി ഓഗസ്റ്റ് ആറിന് എൽ.പി.ജി ഓപ്പൺ ഫോറം ചേരും. തൃശ്ശൂർ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വൈകീട്ട് 2:30ന് കളക്ട്രേറ്റ് കോൺഫറൻസ് (അനക്സ്) ഹാളിലാണ് ഫോറം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ, എൽ.പി.ജി കമ്പനികളുടെയും ഗ്യാസ് ഏജൻസികളുടെയും പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും.
ഗ്യാസ് കണക്ഷൻ, വിതരണം, ബുക്കിംഗ്, ലീക്കേജ്, പാചക വാതക സംബന്ധമായ മറ്റ് വിഷയങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് പരാതികളുണ്ടെങ്കിൽ ഫോറത്തിൽ പരിഗണിക്കുന്നതിനായി നൽകണം. പരാതികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ രണ്ട് പകർപ്പുകൾ സഹിതം ഓഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
- Log in to post comments