Skip to main content

മെഡിക്കൽ കോളേജിൽ ഫെസിലിറ്റേറ്റർ നിയമനം

തൃശ്ശൂർ മെഡിക്കൽ കോളേജിലും ചെസ്റ്റ് ആശുപത്രിയിലും ചികിത്സയ്ക്ക് എത്തുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനാരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിൽ ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്നതിന് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ള പട്ടികവർഗ ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ രാവിലെ പത്ത് മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം അനുവദിക്കും. ഫോൺ: 0480 2706100.
 

date