Post Category
കണ്ടന്റ് ഡെവലപർ ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ കണ്ടന്റ് ഡെവലപ്പർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. ഐ ടിയിൽ ബി.എസ്.സി അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. ടെലിമെഡിസിനിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വേതനം 50,000 രൂപ. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 4 ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
പി.എൻ.എക്സ് 3564/2025
date
- Log in to post comments