Skip to main content

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം 6 മാസത്തിനകം പൂർത്തിയാക്കും

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം ആറു മാസത്തിനകം പൂർത്തിയാക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ മധു. ഇതു സംബന്ധിച്ച് ടെക്നീഷ്യൻമാരുമായി ചർച്ച നടത്തിയതായും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ മികച്ച സ്റ്റുഡിയോകളിലൊന്നായി ചിത്രാഞ്ജലി മാറുമെന്നും തൈക്കാട് അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ജെ. സി. ഡാനിയേലിന്റെ വെങ്കല പ്രതിമ മൂന്നു മാസത്തിനകം സ്ഥാപിക്കും. ചലച്ചിത്ര വികസന കോർപ്പറേഷനു കീഴിലുള്ള തിയേറ്ററുകൾക്കു പുറമേ പുതിയ തിയേറ്റർ നിർമ്മാണത്തിന് കണ്ണൂരിലെ ധർമ്മടത്ത് സ്ഥലം ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.

പി.എൻ.എക്സ് 3573/2025

date