Post Category
സംവരണ സീറ്റിലേക്ക് അപേക്ഷിക്കാം
തലശ്ശേരി ധർമ്മടം ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ 2025-26 അധ്യയന വർഷത്തെ കണ്ണൂർ സർവകലാശാല നാല് വർഷ ബിരുദപ്രോഗ്രാമിൽ വിവിധ വിഷയങ്ങളിൽ എസ്.സി/ എസ്.ടി/ ഇ.ഡബ്ലു.എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് പ്രസ്തുത വിഭാഗങ്ങളിലെ അർഹമായ യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ആഗസ്റ്റ് 2ന് മുമ്പായി അപേക്ഷകൾ കോളേജ് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
പി.എൻ.എക്സ് 3576/2025
date
- Log in to post comments