Skip to main content

ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും, ക്ഷേമനിധി അംഗങ്ങൾക്ക് 5500 രൂപ ഉത്സവബത്ത പ്രഖ്യാപിച്ചു

കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് 2025 ഓണക്കാലത്ത് ഉത്സവബത്ത വർദ്ധിപ്പിക്കുവാൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽച്ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. 2024 ൽ 5000 രൂപയായിരുന്ന ഉത്സവബത്തയാണ് 5500 രൂപയായി വർദ്ധിപ്പിച്ചത്. ഭവന വായ്പ പരിധി രണ്ടര ലക്ഷം രൂപ എന്നത് 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാനും ചികിത്സാ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെ പട്ടികയിൽ പുതുതായി രോഗങ്ങളെക്കൂടി ഉൾപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

പി.എൻ.എക്സ് 3579/2025

date