Post Category
ചെറിയനാട് പടനിലം ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു
ചെറിയനാട് പടനിലം ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ലൈറ്റ് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം കെ റോഡിൽ വിവിധ ആരാധനാലയങ്ങളും വിദ്യാദ്യാസ സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന, പ്രധാന ജംഗ്ഷനായ പടനിലത്ത് ദീർഘകാല ആവശ്യമായിരുന്നു ഹൈമാസ്റ്റ് ലൈറ്റ്.
ചടങ്ങിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാളിനി രാജൻ അധ്യക്ഷയായി. കെ പി മനോജ് മോഹൻ, ജി വിവേക്, കെ എൻ സുരേഷ്, പി ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments