Skip to main content

*ട്യൂട്ടര്‍/ ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം*

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്,  ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.  യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റ്,   പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖ എന്നിവയുമായി ഓഗസ്റ്റ് ഏട്ടിന് രാവിലെ 11 ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കണം. ഫോൺ: 04935 299424.
 

date